????????????? ???????? ?????????????????????

അന്താരാഷ്​ട്ര തൊഴില്‍ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ ബഹ്റൈനില്‍ നിന്ന് തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സബാഹ് സാലിം അദ്ദൂസരി പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് ആരംഭിച്ച സമ്മേളനം 21 വരെ നീണ്ടു നില്‍ക്കും. സമ്മേളനത്തി​​െൻറ ഭാഗമായി നടന്ന വിവിധ അറബ് കൂട്ടായ്മകളുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അറബ് മേഖലയിലെ തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ ഈ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുകയും യോജിച്ച പ്രവര്‍ത്തന രീതി മുന്നോട്ടു വെക്കുകയും ചെയ്യും. അറബ് തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ ഒറ്റക്കെട്ടായി നേരിടുന്നതിനും പരിഹാരം കാണുന്നതിനും പ്രത്യേക യോഗങ്ങള്‍ ഗുണകരമാകുമെന്ന് കരുതുന്നതായി അദ്ദൂസരി പറഞ്ഞു.
Tags:    
News Summary - international-job conference-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.