മനാമ: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കാനഡയുടെ ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചതായി പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗം സി.ഇ.ഒ ഡോ. ലുലുവ റാശിദ് ശുവൈത്തിർ അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ വിജയിക്കാൻ കഴിഞ്ഞതിനാലാണ് അംഗീകാരം ലഭിച്ചത്.
സുസ്ഥിര വികസന ലക്ഷ്യം ആരോഗ്യ മേഖലയിൽ നേടുന്നതിൽ വിജയിക്കാനും സാധിച്ചിട്ടുണ്ട്. കാനഡ ഇന്റർനാഷനൽ അക്രഡിറ്റേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിജയിക്കാൻ സാധിച്ചതാണ് അംഗീകാരത്തിന് കാരണമെന്നും അവർ വിശദീകരിച്ചു. ഇത്തരമൊരു നേട്ടത്തിൽ ബഹ്റൈനിലെ ആരോഗ്യ മേഖലക്ക് വലിയ അഭിമാനമുണ്ടെന്നും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ശ്രമം ശക്തമാക്കുമെന്നും അവർ പറഞ്ഞു. ബഹ്റൈൻ ആരോഗ്യകാര്യ സുപ്രീം കൗൺസിൽ നിർദേശങ്ങൾ അനുസരിച്ചാണ് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.