മനാമ: യുവസംരംഭകർക്ക് പിന്തുണ നൽകുന്നതിെൻറയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിക്ഷേപകർക്ക് അവസരമൊരുക്കുന്നതിെൻറയും ഭാഗമായി സതേൺ ഗവർണറേറ്റ് രണ്ടാമത് ‘നിക്ഷേപക വികസന സമ്മേളനം 2019’ സംഘടിപ്പിച്ചു. സതേൺ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ‘സെലക്ട് സൗത്ത്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം നടന്നത്.
സല്ലാഖ് സീ ആൻഡ് സ്പാ ഹോട്ടലിൽ നടന്ന പരിപാടിയിൽ മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, പ്രധാന കമ്പനി പ്രതിനിധികൾ, ബഹ്റൈനി സംരംഭകർ എന്നിവർ പെങ്കടുത്തു. യുവസംരംഭകരെയും പ്രധാന കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നതിലും മുന്നോടിയായുള്ള പദ്ധതികൾ ഉയർത്തിക്കാട്ടുന്നതിലും സമ്മേളനത്തിെൻറ പ്രാധാന്യത്തെ ഗവർണർ എടുത്തുപറഞ്ഞു.
യുവ സംരംഭകരുടെയും പ്രമുഖ നിക്ഷേപ കമ്പനികളുടെയും പ്രോജക്ടുകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ ഗവർണറേറ്റിെൻറ നിലപാടും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.