മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്റൈൻ ചാപ്റ്റർ മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷികം ആഘോഷിച്ചു. ഐ.ഒ.സി ചെയർമാൻ സാം പിട്രോദ വെബിനാർ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ മുൻ മന്ത്രിയും അൽഫനാർ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് ചെയർമാനുമായ അബ്ദുൽനബി അൽഷോല രചിച്ച മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകം സാം പിട്രോദ ഓൺലൈൻ സെമിനാറിൽ പുറത്തിറക്കി. മുമ്പത്തേക്കാൾ ഗാന്ധിസം ലോകത്തിന് പ്രസക്തമാണെന്ന് സാം പിട്രോദ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 151ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ലാളിത്യത്തിെൻറയും സത്യസന്ധതയുടെയും മൂല്യങ്ങൾ നാം ഓർമിക്കണം. അദ്ദേഹത്തിന് പ്രധാനപ്പെട്ടത് സത്യവും സമ്പൂർണ സമാധാനവുമായിരുന്നു. സ്വാതന്ത്ര്യം, നീതി, ജനാധിപത്യം എന്നിവയിൽ അദ്ദേഹം വിശ്വസിച്ചുവെന്നും സാം പിട്രോദ പറഞ്ഞു.
ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് അഹിംസയുടെ തത്ത്വത്തെ ഊട്ടിയുറപ്പിക്കുന്നതായി അബ്ദുൽനബി അൽഷോല പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഗാന്ധിജി വാദിച്ചു. ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രത്യാശയുടെയും പ്രചോദനത്തിെൻറയും ഉറവിടമായി അദ്ദേഹം മാറി. ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട സമൂഹത്തിൽ ഗാന്ധിയുടെ സന്ദേശങ്ങള്‍ കൂടുതൽ ആവശ്യവും പ്രസക്തവുമാണ്. ഗാന്ധിയുടെ മൂല്യങ്ങളും ആദർശങ്ങളും ഉൾക്കൊള്ളാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസ്, ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് മന്‍സൂര്‍, ഐ.ഒ.സി മിഡിൽ ഈസ്റ്റ് ഇൻചാർജ് ഡോ. ആരതി കൃഷ്ണ, ഐ.ഒ.സിയുടെ ചുമതലയുള്ള ഹിമാൻസു വ്യാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.