മനാമ: ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ കഴിയുന്ന ബഹ്റൈനിക ളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബഗ്ദാദിലെ ബഹ്റൈന്‍ നയതന ്ത്ര കാര്യാലയം വ്യക്തമാക്കി. ബഗ്ദാദ്, നജഫ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ നിര്‍ത്തിവെച്ചതായി ഗള്‍ഫ് എയര്‍ പ്രഖ്യാപിച്ചതിനാല്‍ അവിടെയുള്ളവരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നയതന്ത്ര കാര്യാലയം രംഗത്തുവന്നിട്ടുള്ളത്. ഇറാഖില്മാത്രം നൂറോളം ബഹ്റൈന്‍ യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
കൂടാതെ, 34 സ്ഥിര താമസക്കാരും അവിടെയുണ്ട്. ഒക്ടോബറില്‍ നല്കിയ മുന്നറിയിപ്പ് പ്രകാരം ഇറാഖിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. കൂടാതെ നിലവില്‍ മതപരമായ ചടങ്ങുകളൊന്നും നടക്കാത്തതിനാലുമാണ് യാത്രക്കാരുടെ എണ്ണം 100 ആയി ചുരുങ്ങാന്‍ കാരണമെന്ന് ഇറാഖിലെ ബഹ്റൈന്‍ നയതന്ത്രകാര്യാലയ ഇന്‍ചാര്‍ജ് ഖാലിദ് അല്‍ മന്‍സൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.