ടി.പി. ഉസ്മാൻ
ദൈവത്തിെന്റ സ്വന്തം നാട്ടിൽ ഒരു വിഭാഗം പാവപ്പെട്ട ജനതയുടെ അവസ്ഥ ആലോചിക്കുമ്പോൾ ഭയം തോന്നുന്നു. ഭരിക്കുന്നവർ അറിയുന്നുവോ ആവോ? എവിടെ ചെന്നാലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാണാൻ കഴിയും. എല്ലാവരും മോശമാണ് എന്ന് പറയുന്നില്ല. എന്നിരുന്നാലും ഒരുപാടു പേർ പാവപ്പെട്ട ജനങ്ങളോട് ക്രൂരത ചെയ്യുന്നു. എന്തായാലും, ജനങ്ങളുടെ കാര്യത്തിൽ സർക്കാറിന് ഉത്തരവാദിത്തം ഉണ്ടാവണം. നമ്മുടെ നികുതി പണം ശമ്പളമായി കൈപ്പറ്റി നമ്മളെതന്നെ ബുദ്ധിമുട്ടിക്കുമ്പോൾ എന്താണ് ജനങ്ങൾ ചെയ്യുക. ജീവിക്കാൻവേണ്ടി ഒരു ഭാഗത്തു ബുദ്ധിമുട്ടി നിൽക്കുമ്പോൾ തൊഴിലില്ലായ്മ, ഭക്ഷണ പ്രശ്നം, മുല്ലപ്പെരിയാർ പൊട്ടുമെന്ന ഭയം, ഗ്യാസ് പ്രശ്നം, പെട്രോൾ പ്രശ്നം, പ്രകൃതിദുരന്തം തുടങ്ങിയവയെല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവരാണോ നമ്മൾ?. ഉദ്യോഗസ്ഥർക്ക് കിട്ടേണ്ടത് മാസാമാസം കിട്ടുമ്പോൾ ജനങ്ങളുടെ വിഷമം മനസ്സിലാക്കാൻ പറ്റില്ല.
ചില പ്രൈവറ്റ് ഹോസ്പിറ്റലുകൾ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. സർക്കാറും ബഹുമാനപ്പെട്ട കോടതിയും ഇടപെട്ടു രാജ്യത്തെ പാവപ്പെട്ട മനുഷ്യരെ രക്ഷിക്കണമെന്ന് അഭ്യർഥിക്കുന്നു. ഒരു കിറ്റ് കൊണ്ട് പാവപ്പെട്ടവരുടെ പ്രശ്നത്തിന് പരിഹാരമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.