മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിയ പ്രസംഗ മത്സരത്തിലുള്ള വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ വിഭാഗത്തിൽ മുഹമ്മദ് ശമാസ്. ടി.പി (ഇന്ത്യൻ സ്കൂൾ) ഒന്നാം സ്ഥാനവും മറിയം ഷെസ(ഇബ്ന് അൽ ഹൈതം സ്കൂൾ) രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഇഷാൻ പ്രസൂൺ(ഏഷ്യൻ സ്കൂൾ) ഒന്നാം സ്ഥാനവും ലിബ നൗറിൻ(ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനവും റംസിയ അബ്ദുൽ റസാഖ്(അൽ നൂർ ഇന്റർനാഷനൽ സ്കൂൾ) മൂന്നാം സ്ഥാനവും നേടി.സബ് ജൂനിയർ വിഭാഗത്തിൽ ഇഷാൽ ഫാത്തിമ ടി.പി(ഇന്ത്യൻ സ്കൂൾ) ഒന്നാം സ്ഥാനവും ഇനായ പ്രസൂൺ (ഏഷ്യൻ സ്കൂൾ) രണ്ടാം സ്ഥാനവും മെഹക് ഫാത്തിമ (ഏഷ്യൻ സ്കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.