ഐ.​എ​സ്.​പി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പേ​ര​ന്റ്സ് ഫോ​റം (ഐ.​എ​സ്.​പി.​എ​ഫ്) സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വാ​ണി ച​ന്ദ്ര​ൻ,ജെ​യ്‌​ഫെ​ർ മൈ​ദ​നീ​ന്റ​വി​ട, ഷെ​റി​ൻ ഷൗ​ക്ക​ത്ത​ലി, ഡോ. ​വി​ശാ​ൽ ഷാ, ​ഇ​വാ​നി​യോ​സ് ജോ​സ​ഫ്, പൂ​ർ​ണി​മ ജ​ഗ​ദീ​ശ, ഡേ​വി​ഡ് പേ​ര​മം​ഗ​ല​ത് തു​ട​ങ്ങി​യ​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

വി​ജ​യി​ച്ചാ​ൽ കോ​വി​ഡ് കാ​ല​ത്തു പി​രി​ച്ച ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത സേ​വ​ന​ത്തി​നു​ള്ള ഫീ​സു​ക​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ത​വ​ണ​ക​ളാ​യി അ​ട​ക്കാ​നു​ള്ള ഫീ​സി​ൽ അ​ഡ്ജ​സ്റ്റ് ചെ​യ്യു​മെ​ന്നും വ​രു​ന്ന മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ൽ ഫീ​സ് വ​ർ​ധ​ന​യും ഉ​ണ്ടാ​വി​ല്ലെ​ന്നും ഐ.​എ​സ്.​പി.​എ​ഫ് അ​റി​യി​ച്ചു.അ​ർ​ഹ​രാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​നം, നൂ​ത​ന ഡി​ജി​റ്റ​ൽ പ​ഠ​ന​മു​റി​ക​ൾ, ശു​ചി​ത്വ​വും ആ​ധു​നി​ക​ത​യും ഒ​ത്തി​ണ​ങ്ങി​യ കാ​ന്റീ​ൻ സം​വി​ധാ​നം, വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ശു​ചി​മു​റി​ക​ൾ, വ​നി​താ നീ​ന്ത​ൽ പ​രി​ശീ​ല​ക​ർ, അ​ധ്യാ​പ​ക​ർ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും വാ​ർ​ഷി​ക ശ​മ്പ​ള​വ​ർ​ധ​ന​യും, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വും എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന സം​വി​ധാ​ന​വും, സ​മൂ​ഹ​ത്തി​ന്റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ടാ​ഗോ​ർ ബ്ലോ​ക്ക് ന​വീ​ക​ര​ണം, ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ഫീ​സ് പേ​മെ​ന്റ്, സ​ഹാ​യ​ത്തി​നാ​യി 24 മ​ണി​ക്കൂ​ർ ഹോ​ട്ട് ലൈ​ൻ സേ​വ​നം തു​ട​ങ്ങി ഈ ​പു​തി​യ കാ​ല​ഘ​ട്ട​ത്തി​നു​വേ​ണ്ട എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പി​ൽ​വ​രു​ത്തും. മെ​ഗാ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി ര​ക്ഷി​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച് വി​ശാ​ല പ്ര​ക​ട​ന​പ​ത്രി​ക അ​വ​ത​രി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​ധ​ർ തേ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മ​റ്റു നേ​താ​ക്ക​ളാ​യ ദീ​പ​ക് മേ​നോ​ൻ ,ച​ന്ദ്ര​ബോ​സ്,പ്ര​വീ​ഷ്,പ്ര​മോ​ദ് ,ജ​യ​ശ​ങ്ക​ർ ,ലി​ൻ​സ​ൺ,ജ​സ്റ്റി​ൻ രാ​ജ്,സോ​യ് പോ​ൾ,നി​ബു,ര​തി​ൻ​രാ​ജ്,വേ​ണു ന​മ്പ്യാ​ർ,ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥി​ക​ളും സം​സാ​രി​ച്ചു.

Tags:    
News Summary - ISPF Candidates Declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.