വിസിറ്റ് വിസ ലഭിച്ചതുകൊണ്ടുമാത്രം ബഹ്റൈനിൽ പ്രവേശിക്കാമെന്ന് കരുതരുത്. ഇവിടുത്തെ എമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിസിറ്റ് വിസയിൽ വരുന്നവർ 300 ദിനാർ അല്ലെങ്കിൽ തത്തുല്യമായ തുകയുടെ കറൻസി കൈവശം കരുതണം. അല്ലെങ്കിൽ ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ കൈവശം വേണം. ബാങ്ക് അക്കൗണ്ടിൽ 300 ദിനാറിന് തുല്യമായ തുകയുണ്ടെന്ന് തെളിയിക്കുന്നതിന് സ്റ്റാമ്പ് ചെയ്ത ബാങ്ക് സ്റ്റേറ്റ്മെന്റും സൂക്ഷിക്കണം. ബഹ്റൈനിൽ താമസത്തിനുള്ള ഹോട്ടൽ ബുക്കിങ്, തിരിച്ചുപോകാനുള്ള റിട്ടേൺ വിമാന ടിക്കറ്റ് എന്നിവയും വേണം. റിട്ടേൺ ടിക്കറ്റ് ഡെമ്മി എടുത്ത് വരുന്നവരുണ്ട്. എന്നാൽ, എമിഗ്രേഷനിലെ പരിശോധനയിൽ യഥാർഥ ടിക്കറ്റല്ലെന്ന് വ്യക്തമായാൽ യാത്രക്കാരനെ തിരിച്ചയക്കും. എമിഗ്രേഷൻ അധികൃതർ എയർലൈൻസുമായി ബന്ധപ്പെട്ട് ടിക്കറ്റിെന്റ ആധികാരികത പരിശോധിക്കാറുണ്ട്. അതിനാൽ, യഥാർഥ ടിക്കറ്റ് തന്നെ കരുതുക. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയണം.
ബഹ്റൈനിൽ ജനിച്ച കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റിൽ ഒറ്റപ്പേരാണെങ്കിൽ ഇവിടുത്തെ കോടതിയെ സമീപിച്ച് രണ്ട് പേരാക്കി മാറ്റാവുന്നതാണ്. ഇതിന് ഒരു അഭിഭാഷകൻ മുഖേന നടപടി സ്വീകരിക്കണം. ഇങ്ങനെ പേര് മാറ്റിക്കിട്ടാൻ രണ്ട് മുതൽ മൂന്ന് മാസം വരെ സമയം എടുക്കാം. ജനന സർട്ടിഫിക്കറ്റിൽ രണ്ട് പേരാക്കുന്നതുവഴി പാസ്പോർട്ടിലും രണ്ട് പേര് ചേർക്കാൻ സാധിക്കും.
ബഹ്റൈനിൽ ഉള്ളവർക്ക് ഇന്ത്യൻ പാസ്പോർട്ടിൽ പേര് മാറ്റിക്കിട്ടുന്നതിന് ഫോട്ടോ പതിച്ച ഏതെങ്കിലും രണ്ട് തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്. ആധാർ, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, വസ്തുവിെന്റ ആധാരം (ഫോട്ടോ പതിക്കാത്തത് സ്വീകരിക്കില്ല) തുടങ്ങിയവ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കുന്നതാണ്. ഇതിന് പുറമേ, ഇന്ത്യൻ എംബസി നിശ്ചയിച്ച ഫോർമാറ്റിൽ ബഹ്റൈനിലും നാട്ടിലും പത്രപരസ്യം നൽകുകയോ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയോ വേണം.
പാസ്പോർട്ടിൽ വിലാസം മാറ്റുന്നതിന് തിരിച്ചറിയൽ രേഖകളിൽ ഫോട്ടോ വേണമെന്നില്ല. ആധാർ, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, വസ്തുവിെന്റ ഉടമസ്ഥാവകാശ രേഖ, റേഷൻ കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും രണ്ട് രേഖകൾ ഇതിനായി ഹാജരാക്കാവുന്നതാണ്.
പാസ്പോർട്ടിൽ ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിെന്റ പേര് ചേർക്കുന്നതിന് പാസ്പോർട്ട് സെന്ററിൽ ചെന്ന് അപേക്ഷയും സത്യവാങ്മൂലവും നൽകിയാൽ മതിയാകും. പേര് ചേർത്ത് പുതിയ പാസ്പോർട്ടായിരിക്കും ലഭിക്കുക. ബന്ധം തെളിയിക്കുന്നതിന് മാര്യേജ് സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.