മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയായായ ഐ.വൈ.സി.സി ബഹ്റൈൻ രൂപവത്കരിച്ചിട്ട് പത്തുവർഷം പൂർത്തിയാകുന്ന 2023-24 കാലയളവിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആത്മാഭിമാനത്തിന്റെ പത്തുവർഷങ്ങൾ എന്ന ശീർഷകത്തിലാണ് പത്താം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. കെ. സിറ്റിയിൽ ചേർന്ന യോഗത്തിൽ മധുരം വിതരണം ചെയ്ത് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ബേസിൽ നെല്ലിമറ്റം, മുൻ പ്രസിഡന്റുമാരായ ബ്ലെസൺ മാത്യു, അനസ് റഹിം, മുൻ ജനറൽ സെക്രട്ടറി ബെൻസി ഗാനിയുഡ് വാസ്റ്റിൽ, പ്രഥമ കമ്മറ്റി ഭാരവാഹികളായിരുന്ന ഷഫീക് കൊല്ലം, ജിജോമോൻ മാത്യു, ഷബീർ മുക്കൻ, അനീഷ് അബ്രഹാം, ഹരി ഭാസ്കർ, ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്, ജയഫർ അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.