മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 60 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുഖ്യ വരണാധികാരി അജ്മൽ ചാലിൽ, മുൻ ഭാരവാഹികളായ ജിതിൻ പരിയാരം, ബെൻസി ഗനിയുഡ് വാസ്റ്റിൻ, വിനോദ് ആറ്റിങ്ങൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ നേതൃത്വത്തിന് സ്ഥാനക്കൈമാറ്റ ചടങ്ങും അനുമോദന യോഗവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞു.
മുൻ പ്രസിഡന്റ് ബ്ലെസൻ മാത്യു, ജിതിൻ പരിയാരം, മുൻ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, എബിയോൺ അഗസ്റ്റിൻ, മുൻ ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, സൽമാനിയ ഏരിയ പ്രസിഡന്റ് ഷഫീഖ് കൊല്ലം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബിനു പുത്തൻപുരയിൽ, ബെന്നി മാത്യു, പി.എം. രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.
ഭാരവഹികൾ: ഫാസിൽ വട്ടോളി (പ്രസി.), അലൻ ഐസക് (ജന.സെക്ര.), നിധീഷ് ചന്ദ്രൻ (ട്രഷ.), വിൻസു കൂത്തപ്പള്ളി, ഷബീർ മുക്കൻ (വൈ.പ്രസി.), ജാഫർ അലി വെള്ളേങ്ങര, ഷിബിൻ തോമസ് (ജോ.സെക്ര.), ഹരി ഭാസ്കർ (ജോ.ട്രഷ.), അനസ് റഹിം (ചാരിറ്റി വിങ് കൺ.), ജോൺസൺ ഫോർട്ട്കൊച്ചി (ആർട്സ് വിങ് കൺ.), ജിജോമോൻ മാത്യു (സ്പോർട്സ് വിങ് കൺ.), അജ്മൽ ചാലിൽ, ബേസിൽ നെല്ലിമറ്റം (ഐ.ടി, മീഡിയ സെൽ കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.