മനാമ: രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയ രീതിയിൽ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്തദിനമായിരുന്നു കഴിഞ്ഞതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ പറഞ്ഞു. രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യോഗം, ഈ അനീതിക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും അദ്ദേഹത്തിന് പിന്നിൽ അണിചേരണമെന്നും അഭ്യർഥിച്ചു.
സൽമാബാദിൽ ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. മുൻ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൺ മാത്യു, അനസ് റഹിം, ജിതിൻ പരിയാരം, മുൻ ജനറൽ സെക്രട്ടറി ധനേഷ് മുരളി, ഐവൈസി കോർ ഭാരവാഹികളായ ഷിബിൻ തോമസ്, ജയഫർ അലി, ജിജോമോൻ മാത്യു, ജോൺസൻ കൊച്ചി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.