മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ പാലക്കാട് -നൂറുദ്ദീൻ സി.പി, വയനാട് - ധന്യ ബെൻസി, ചേലക്കര - സരത്ത് വിനോദ് എന്നിവരെയാണ് വിജയികളായി, പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്.
ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താൻ മുന്നോട്ടുവന്ന ഏരിയ കമ്മിറ്റിയെയും മത്സരത്തിൽ വിജയികളായവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി പൊതുപരിപാടിയിൽ നടക്കുമെന്ന് ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോഓഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.