മനാമ: പ്രവാസികളുടെ ആരോഗ്യ വിഷയങ്ങളിൽ പ്രാധാന്യം നൽകിക്കൊണ്ട് ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 46ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്നത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ലധികം ആളുകൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.
വളരെ നല്ല നിലയിലുള്ള ജനപങ്കാളിത്തംകൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ഐ.വൈ.സി.സി സൽമാനിയ ഏരിയ സെക്രട്ടറി മുഹമ്മദ് റജാസ് സ്വാഗതം പറഞ്ഞു. ഐ.വൈ.സി.സി സൽമാനിയ ഏരിയ പ്രസിഡന്റ് അനൂപ് തങ്കച്ചന്റെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ദേശീയ ആർട്ട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത്, മുൻ ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, മുൻ ദേശീയ ട്രഷറർ ഹരി ഭാസ്കർ, ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഹോസ്പിറ്റലിനുള്ള മൊമെന്റോ രാജി ഉണ്ണികൃഷ്ണൻ ഹോസ്പിറ്റൽ പ്രതിനിധി അമലിന് കൈമാറി. ഏരിയ ട്രഷറർ അനിൽ ആറ്റിങ്ങൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.