മനാമ: ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും ഏരിയ കൺവെൻഷനും നാലിന് നടക്കും. മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിൽ നാലിന് വൈകീട്ട് നാലു മണിക്കാണ് പരിപാടി.
ഗാന്ധിജിയുടെ ഛായാചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 39956325, 33249181, 38285008 നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്, ട്രഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.