ഐ.​വൈ.​സി.​സി ചി​കി​ത്സാ സ​ഹാ​യം അ​ത്തോ​ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റു​ന്നു

ഐ.​വൈ.​സി.​സി ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ത്തോ​ളി സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ലി​ബീ​ഷി​ന്റെ മ​ക​ന്റെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ചി​കി​ത്സ സ​ഹാ​യാ​ർ​ഥം ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി സാ​ന്ത്വ​ന സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​രൂ​പി​ച്ച തു​ക എ​ൻ.​എ​സ്.​യു.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്, ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ൻ​സാ​ർ ടി.​ഇ എ​ന്നി​വ​ർ അ​ത്തോ​ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി. ച​ട​ങ്ങി​ൽ അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ബി​ന്ദു രാ​ജ​ൻ, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ്‌ ജൈ​സ​ൽ അ​ത്തോ​ളി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി.​കെ. ഷി​ജു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ന​ങ്ങ​ൾ​ക്ക് ഐ.​വൈ.​സി.​സി എ​ന്നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ക​ഴി​ഞ്ഞ പ​തി​നൊ​ന്നു വ​ർ​ഷ​ക്കാ​ല​വും മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​ലീം അ​ബൂ​താ​ലി​ബ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - I.Y.C.C. hands over medical assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.