മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് വാർഷിക പുനസംഘടനയുടെ ഭാഗമായി നടന്ന റിഫ ഏരിയ കൺവൻഷൻ ദേശീയ പ്രസിഡൻറ് ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് ലൈജു തോമസിെൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി നിതീഷ് ചന്ദ്രൻ സ്വാഗതമാശംസിച്ചു, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കരൻ, വൈസ് പ്രസിഡൻറ് റിച്ചി കളത്തൂരേത്ത്,അസിസ്റ്റൻറ് ട്രഷറർ സന്തോഷ് കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. റിഫ ഏരിയ തല മെംബർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ബേസിൽ നെല്ലിമറ്റം നിർവ്വഹിച്ചു. ഭാരവാഹികൾ: പ്രസിഡൻറ്-നിതീഷ് ചന്ദ്രൻ, വൈസ് പ്രസിഡൻറ് ജീവൻ ജോസഫ്, സെക്രട്ടറി സന്തോഷ് സാനി ജോയിൻറ് സെക്രട്ടറി ജിനോ, ട്രഷറർ ഷമീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാബു കേളത്ത്, രാജേഷ്, മോനിച്ചൻ,ഫിറോസ്,കിഷോർ, ഷാൻ പുളിക്കൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബേസിൽ നെല്ലിമറ്റം, അലൻ,ലൈജു തോമസ്, സന്തോഷ് കൃഷ്ണൻ, സാജൻ,അഷ്റഫ്, സാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.