മനാമ: മണിപ്പൂർ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.വൈ.സി.സി നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു, സെഗയ കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ അധികാരികൾ പ്രതിജ്ഞാബദ്ധരാകണം. രാജ്യത്തിന്റെ യശസ്സിന് കളങ്കം വീഴുന്ന പ്രവർത്തനമുണ്ടായിട്ടും ശക്തമായ നടപടി എടുക്കാതെ സംവിധാനങ്ങൾ നിസ്സംഗത പാലിക്കുന്നത് പ്രതിഷേധാർഹമാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിലുള്ള ഇടപെടലുകൾ നടത്തി പരിഹാരം ഉണ്ടാക്കണമെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു.
ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലൻ ഐസക് സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റും ചാരിറ്റി വിങ് കൺവീനറുമായ അനസ് റഹിം വിഷയാവതരണം നടത്തി. റഫീഖ് തൊട്ടക്കര മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ഷാഫി, സാമൂഹികപ്രവർത്തകൻ അനിൽ കുമാർ യു.കെ എന്നിവർ സംസാരിച്ചു. ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.