മനാമ: ഐ.വൈ.സി.സി ഇന്റർനാഷനൽ ബഹ്റൈൻ ഘടകം നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സുരക്ഷ ബോധവത്കരണ പ്രചാരണാർഥം ഹായ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചു.
മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു പരിപാടി. പരിപാടിയിൽ മെഡിക്കൽ ചെക്കപ്പും ഡോക്ടർ പരിശോധനയും ബോധവത്കരണ ക്ലാസും നടന്നു.
യൂത്ത് കോൺഗ്രസ് മുൻ കേരള സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് മുഖ്യാതിഥി ആയിരുന്നു. ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ്, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഐ.വൈ.സി ബഹ്റൈൻ വൈസ് ചെയർമാൻ സൽമാൻ ഫാരിസ്, ഐ.വൈ.സി.ഐ ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ്, ഐ.വൈ.സി.സി മുൻ പ്രസിഡന്റ് ബ്ലസൻ മാത്യു എന്നിവർ സംസാരിച്ചു. ആരോഗ്യ ക്ലാസിനു ഡോ. മുഹമ്മദ് റാഷിൻ, ഡോ. നൗഫൽ നാസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഐ.വൈ.സി ജനറൽ സെക്രട്ടറി റംഷാദ് അയലക്കാട് സ്വാഗതവും മെഡിക്കൽ വിങ് കോഓഡിനേറ്റർ അനസ് റഹിം നന്ദിയും പറഞ്ഞു.
കൗൺസിൽ ഭാരവാഹികളായ എബിയോൺ അഗസ്റ്റിൻ, ജിതിൻ പരിയാരം, നിതീഷ് ചന്ദ്രൻ, സുനിൽ ചെറിയാൻ, അബ്ദുൽ റസാക്ക് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ മണിക്കുട്ടൻ, അമൽദേവ്, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, അബ്ദുൽ സലാം, ജേക്കബ് തെക്കിന് തോട്, അജിത്ത് കുമാർ കണ്ണൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.