ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി സംസാരിക്കുന്നു

ഐ.വൈ.സി.സി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ കൺവെൻഷനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്‍റ് നാസർ പാങ്ങോട് അധ്യക്ഷത വഹിച്ചു.

ഐ.വൈ.സി.സി ദേശീയ ആക്ടിങ് പ്രസിഡന്‍റ് പി.എം. രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി 'മതേതര ഇന്ത്യയും കോൺഗ്രസും' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ഐ.ടി ആൻഡ് മീഡിയ സെൽ കൺവീനർ അലൻ ഐസക്, മുൻ ദേശീയ പ്രസിഡന്‍റ് ബ്ലെസൺ മാത്യു, മുൻ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഹരിദാസ് സ്വാഗതവും ട്രഷറർ റോയ് മത്തായി നന്ദിയും പറഞ്ഞു.

Tags:    
News Summary - IYCC organized the Area Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.