മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ഐ.വൈ.സി.സി നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
രാഷ്ട്രീയ സമരത്തിന്റെ പേരിൽ കേരളത്തിൽ എതിരാളികൾക്ക് എതിരെ ഫാഷിസ്റ്റ് സമീപനമാണ് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത്.
മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ മുമ്പില്ലാത്ത രീതിയിൽ അനുയായികളെക്കൊണ്ടും പൊലീസിനെ ഉപയോഗിച്ചും ആക്രമണം നടത്തിയും കേസെടുപ്പിച്ചും പ്രതിപക്ഷ നേതാവിനെ പോലും കേസിൽ കുടുക്കുന്ന രാഷ്ട്രീയമാന്യത ഇല്ലാത്ത പ്രവർത്തനമാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്.
കഴിഞ്ഞദിവസംവരെ പൊതുപരിപാടികളിൽ നിറഞ്ഞു നിന്നിരുന്ന, പൊലീസ് വിളിച്ചാൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തീവ്രവാദികളെയും കൊടുംക്രിമിനലുകളെയും പിടിക്കുന്നതുപോലെ അർധരാത്രി വീട്ടിൽകയറി ഭീകരാന്തരീക്ഷം ഉണ്ടാക്കി അറസ്റ്റുചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്നും ഐ.വൈ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. മനാമ കെ സിറ്റി ഹാളിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്ടിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ, കോർ കമ്മിറ്റി അംഗം ജോൺസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.