മനാമ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. സെഗയ്യ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ജിതിന് പരിയാരം അധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശത്തുനിന്ന് സ്വപ്രയത്നത്താൽ ഉയർന്നുവന്ന കോൺഗ്രസിന്റെ യുവമുഖമായിരുന്നു പാച്ചേനിയെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. കണ്ണൂരിൽ തലയെടുപ്പോടുകൂടി നിൽക്കുന്ന ജില്ല കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ എ.സി.എ ബക്കർ, സിംസ് ബഹ്റൈൻ മുൻ പ്രസിഡന്റ് ചാൾസ് ആലുക്ക, ദേശീയ ചാരിറ്റി വിങ് കണ്‍വീനര്‍ ശഫീഖ് കൊല്ലം, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂര്‍, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.