മനാമ: ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒൻപത് ഏരിയ കമ്മിറ്റികളെ പങ്കെടുപ്പിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു.
അംഗങ്ങളുടെ ഇടയിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഏരിയ കമ്മിറ്റികളെ ഉൾപ്പെടുത്തി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മനാമ ഏരിയയെ പരാജയപ്പെടുത്തി ആതിഥേയരായ സൽമാനിയ ഏരിയ കമ്മറ്റി ചാമ്പ്യന്മാരായി.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, സ്പോർട്സ് വിങ് കൺവീനർ ജിജോമോൻ മാത്യു, അനിൽ കുമാർ യു.കെ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ഷഫീക് കൊല്ലം, സെക്രട്ടറി സുനിൽ കുമാർ, വിനോദ് ആറ്റിങ്ങൽ, ജോംജിത്, സ്റ്റെഫി, അനിൽ ആറ്റിങ്ങൽ, റജാസ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.