മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് സാമൂഹിക പ്രവർത്തകൻ മനോജ് വടകരക്ക് ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബൂഖമ്മാസ് സമ്മാനിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന എട്ടാമത് യൂത്ത് ഫെസ്റ്റ് വേദിയിൽ വെച്ചാണ് അവാർഡ് നൽകിയത്.
സാമൂഹിക പ്രവർത്തകനും മുൻ പ്രവാസിയും മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം നൽകിവരുന്നത്. പ്രഥമ ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം കരസ്ഥമാക്കിയത് യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയായിരുന്നു.
രണ്ടാമത് അവാർഡ് സൗദിയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിനും മൂന്നാമത് അവാർഡ് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിക്കുമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.