മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിപ്പബ്ലിക്ക് ദിന സംഗമം യങ് ഇന്ത്യ ഐ.വൈ.സി.സി നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു.
സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടി രാജസ്ഥാൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടന തത്വങ്ങൾപോലും മറന്നുകൊണ്ട് വർഗീയ ധ്രുവീകരണം നടത്തി അധികാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്ത്യയെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ, വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, യൂത്ത് ഇന്ത്യ നേതാവ് അനീസ്, അമൽ ദേവ് എന്നിവർ സംസാരിച്ചു, അനസ് റഹിം അവതാരകൻ ആയിരുന്നു.
പരിപാടിക്ക് ജോ. സെക്രട്ടറി ജയഫർ അലി സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.