മനാമ: ബഹ്റൈനിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ ഐ.വൈ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുമെന്നും കെ. മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. ജനുവരി 27ന് നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2023ന്റെ പ്രചാരണ പരിപാടികൾ കിക്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ. മുരളീധരൻ എം.പി യൂത്ത് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. പ്രചാരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സിയുടെ ഒമ്പത് ഏരിയ കമ്മിറ്റികളെയും ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന യൂത്ത് ഫെസ്റ്റ് വിളംബര ജാഥക്കുള്ള പതാക ദേശീയ പ്രസിഡന്റിന് കൈമാറി. വിവിധ പരിപാടികളാണ് യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റസ് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലെസൺ മാത്യു, ഫിനാൻസ് കൺവീനർ അനസ് റഹിം, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി, റിസപ്ഷൻ കൺവീനർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.