മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘യൂത്ത് ഫെസ്റ്റ് 2024’ സ്വാഗതസംഘം ഓഫിസ് പ്രവർത്തനം ആരംഭിച്ചു. മനാമയിൽ സ്ഥിതിചെയ്യുന്ന കെ സിറ്റി ബിസിനസ് സെന്ററിലാണ് ഓഫിസ് പ്രവർത്തിക്കുക. ഐ.ഒ.സി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം നിർവഹിച്ചു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, കൺവീനർമാരായ ഹരി ഭാസ്കർ, ജിതിൻ പരിയാരം, മുഹമ്മദ് ജസീൽ, ഷംഷാദ് കാക്കൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് എട്ടിന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽവെച്ചാണ് യൂത്ത് ഫെസ്റ്റ് 2024 നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.