മനാമ: ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു. ഹമദ് രാജാവും പ്രതിനിധി സംഘവും ശനിയാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. ജി.സി.സി രാജ്യങ്ങൾക്കുപുറമെ, അമേരിക്ക, ഈജിപ്ത്, ഇറാഖ്, ജോർഡൻ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും കൂടിയാലോചനകൾ നടക്കും.
സാമ്പത്തികം, ഭക്ഷ്യസുരക്ഷ, ഊർജം, വെള്ളം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.