മനാമ: ദേശീയ തൊഴിൽ പദ്ധതിപ്രകാരം രാജ്യത്ത് 10,000 ഒാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി തൊഴിൽ, സാമൂഹിക വി കസന മന്ത്രാലയം അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ബഹ്റൈനികളുടെ തൊഴിലവസരം വർധിച്ചതായും മന്ത്രാലയം വ്യക്തമാക്ക ിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞതായും മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ തൊഴിൽ പദ്ധതി പ്രകാരം തൊഴിലവസരങ്ങൾ അതിവേഗം വർധിച്ചിട്ടുണ്ട്. സ്വദേശികൾക്ക് രാജ്യത്ത് തൊഴിൽഅവസരങ്ങളുടെ നിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തിയ സന്ദർഭമാണിത്. പ്രതിദിനം 50 മുതൽ 60 വരെ പൗരന്മാർ നിയമിക്കപ്പെടുന്നുണ്ട്. പ്രതിമാസം 300 മുതൽ 1000 ബി.ഡിവരെ വേതനം ലഭിക്കുന്ന തൊഴിലുകളാണ് സ്വദേശികൾക്ക് ലഭിക്കുന്നതെന്നും മന്ത്രാലയം ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.