എ.എസ്​.യുവും ജാഫ്​കോൺ കൺസൾട്ടൻറ്​സും ധാരണാപത്രം ഒപ്പുവെച്ചപ്പോൾ

തൊഴിൽ പരിശീലനം: എ.എസ്​.യുവും ജാഫ്​കോൺ കൺസൾട്ടൻറ്​സും കരാർ ഒപ്പുവെച്ചു

മനാമ: നൈപുണ്യ വികസനത്തിനായി അ​ൈപ്ലഡ്​ സയൻസ്​ യുണിവേഴ്​സിറ്റിയും (എ.എസ്​.യു) ജാഫ്​കോൺ കൺസൾട്ടൻറ്​സും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ വിപണിക്കനുസൃതമായ പരിശീലനം യൂണിവേഴ്​സിറ്റി വിദ്യാർഥികൾക്ക്​ നൽകുന്നതിനുള്ള പദ്ധതിയാണ്​ ആവിഷ്​കരിച്ചിരിക്കുന്നത്​. യൂണിവേഴ്​സിറ്റി പ്രസിഡൻറ്​ പ്രഫ. ഖസാൻ അ്​വാദും ജാഫ്​കോൺ സി.ഇ.ഒ ഡോ. അക്​ബർ ജാഫ്രിയുമാണ്​ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്​.

തംകീൻ സഹായത്തോടെ നടത്തുന്ന 'ഇക്​തിദാർ' (കഴിവ്​) തൊഴിൽ പരിശീലന പരിപാടിയിൽ എ.എസ്​.യു വിദ്യാർഥികളെ ചേർക്കുകയാണ്​ കരാറിലൂടെ ലക്ഷ്യമിടുന്നത്​. ഇവർക്ക്​ തുടർച്ചയായി തൊഴിൽ പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. യൂണിവേഴ്​സിറ്റി വിദ്യാർഥികൾക്ക്​ മികച്ച കൺസൾട്ടൻസി സേവനം ലഭിക്കാനും കരാർ വഴിയൊരുക്കും.

വിദ്യാർഥികൾക്ക്​ മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കിനൽകാൻ യൂണിവേഴ്​സിറ്റി പ്രതിജ്​ഞാബദ്ധമാണെന്ന്​ പ്രഫ. ഖസാൻ അ്​വാദ്​ പറഞ്ഞു. തൊഴിൽ രംഗത്തെ മത്സരമാണ്​ വിദ്യാർഥികൾക്ക്​ കൂടുതൽ പരിശീലനം നൽകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Job Training: ASU and Jaffcon Consultant signed the contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.