കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കണ്ണൂർ ചിറക്കൽ ചുണ്ടയിൽ രജീഷ്​ (42) ഹൃദയാഘാതം മൂലം കിങ്​ ഹമദ്​ ഹോസ്പിറ്റലിൽ നിര്യാതനായി. നെഞ്ച്​ വേദനെയെത്തുടർന്ന്​ പുലർച്ചെ രണ്ട്​ മണിക്ക്​ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പത്തു വർഷത്തിലധികമായി രജീഷ്​ ബഹ്​റൈനിലെത്തിയിട്ട്​. ഗുദൈബിയയിലും മുഹറഖിലും സൻസാ, ച​ന്ദ്ര എന്നീ ജ്വല്ലറികൾ നടത്തി വരികയായിരുന്നു. ഗർഭിണിയായ ഭാര്യയെ കാണാൻ നാട്ടിലേക്ക്​ പോകാനുളള തയാറെടുപ്പിലായിരുന്നു.

പിതാവ്​: ചന്ദ്രൻ, മാതാവ്​: വസന്ത, ഭാര്യ: സുധി, മക്കൾ: ആദിദേവ്​, ആര്യദേവ്​. മൃതദേഹം മുഹറഖ്​ കിങ്​ ഹമദ്​ ഹോസ്പിറ്റൽ മോർച്ചറിയിൽ. നാട്ടിലേക്ക്​ കൊണ്ടു പോകാനുളള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

Tags:    
News Summary - Kannur native died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.