മനാമ: കണ്ണൂർ സർഗവേദി ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ദേശസ്നേഹ ദിനമായി ആചരിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ (വൈസ് പ്രസിഡന്റ്, ഫ്രൻഡ്സ് അസോസിയേഷൻ) കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അജിത് കണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അഭിലാഷ്, മാധ്യമപ്രവർത്തകരായ പ്രവീൺ കൃഷ്ണ, രാജീവ് വെള്ളിക്കോത്ത്, എബി തോമസ് (പ്രസിഡന്റ് മഹാത്മ ഗാന്ധി കൾചറൽ ഫോറം) എന്നിവർ സംസാരിച്ചു. സർഗവേദി സെക്രട്ടറി സാജുറാം നന്ദി പറഞ്ഞു.
എ.പി.ജി. ബാബു, ബിജിത്ത്, മനോജ് നമ്പ്യാർ, ഹേമന്ത് രത്നം, രമേഷ്, സുരേഷ്, രഞ്ജിത്ത്, സി.വി. ഷാജി, രാമചന്ദ്രൻ, ശശിധരൻ, എന്നിവർ നേതൃത്വം നൽകി. സർഗവേദി ഗായകസംഘം ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.