മനാമ: കായംകുളം പ്രവാസി കൂട്ടായ്മ സ്നേഹസംഗമം-2021 സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റിൽ നടന്ന പരിപാടി ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻറ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ആക്ടിങ് ഡയറക്ടർ യൂസുഫ് യാഖൂബ് ലോറി മുഖ്യാതിഥിയായിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഐമാക് മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ആൻറണി പൗലോസ്, സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം, എഴുത്തുകാരി ഷെമിലി പി. ജോൺ, മിനി നായർ ഭാസുരി, ജോ. സെക്രട്ടറിയും പ്രോഗ്രാം കോഓഡിനേറ്ററുമായ ജയേഷ് താന്നിക്കൽ, മനോജ് ഗോപാലൻ, കെ.ഇ. ഷബീർ എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പുരസ്കാരങ്ങൾ കൈമാറി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കായംകുളം പ്രവാസി കൂട്ടായ്മ ട്രഷറർ തോമസ് ഫിലിപ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, അനസ് റഹീം, രാജേന്ദ്രൻ, ശ്യാം കൃഷ്ണൻ, മനോജ് ചെട്ടികുളങ്ങര എന്നിവർ നേതൃത്വം നൽകി.
എം.സി. ഗണേഷ് നമ്പൂതിരി, ഇഷിക പ്രദീപ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതവും ഇവൻറ് കോഓഡിനേറ്റർ വിനേഷ് വി. പ്രഭു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.