മനാമ: ബഹ്റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഇൻറർനാഷനൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ കെ.സി.എ ഗ്രാൻഡ്മാസ്റ്റർ 2021 ഉദ്ഘാടനം ചെയ്തു. കെ.സി.എ പ്രസിഡൻറ് റോയ് സി. ആൻറണി അധ്യക്ഷത വഹിച്ചു. െഎ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. െഎ.സി.ആർ.എഫ് ഉപദേഷ്ടാവ് അരുൾ ദാസ്, യൂണിഗ്രാഡ് എജുക്കേഷൻ സെൻറർ അക്കാദമിക് ഡയറക്ടർ സുജ ജയപ്രകാശ് എന്നിവർ അതിഥികളായി പങ്കെടുത്തു.
അമാനി ടി.വി.ആർ ഗ്രൂപ് പ്രതിനിധി ജോളി ജോസഫ് വടക്കേക്കര, ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒാർഗനൈസിങ് കൺവീനർ ലിയോ ജോസഫ്, കെ.സി.എ ജോ. സെക്രട്ടറി ജിൻസൺ പുതുശ്ശേരി, ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, ചാരിറ്റി വിങ് കൺവീനർ പീറ്റർ സോളമൻ എന്നിവർ സംബന്ധിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളും മറ്റ് അതിഥികളും ഓൺലൈനായി പങ്കെടുത്തു. ചോദ്യോത്തര വേളയിൽ മത്സരാർഥികളുടെ സംശയങ്ങൾക്ക് ക്വിസ് മാസ്റ്റർ മറുപടി നൽകി. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും ലോഞ്ച് സെക്രട്ടറി സോയ് പോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.