കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2022ന് തിരിതെളിഞ്ഞു. കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈൻ പ്രവാസ ഭൂമികയിലെ കെ.സി.എയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ടാലന്റ് സ്കാൻ പോലുള്ള കല, കായിക മത്സരങ്ങൾ യുവ തലമുറയെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഭവിഷ്യത്തുകൾക്കെതിരെ പോരാടാൻ സജ്ജരാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ, ഏഷ്യൻ സ്കൂൾ പ്രിൻസിപ്പൽ മോളി മാമ്മൻ, ന്യൂ മില്ലിനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ ശർമ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ന്യൂ ഹോറൈസൺ ആക്ടിങ് പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായുള്ള ദേശഭക്തിഗാന മത്സരം നടന്നു. മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ 800ഓളം കുട്ടികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.