മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തിന് തുടക്കമായി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന പിണറായിയെ സ്വീകരിക്കാനും വിവിധ പരിപാടികള്‍ക്കുമായി വന്‍ ഒരുക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇന്നലെ അര്‍ധരാത്രിയോടെ ബഹ്റൈന്‍ വിമാനത്താവളത്തിലിറങ്ങിയ പിണറായിയെ കിരീടാവകാശിയുടെ റോയല്‍ കോര്‍ട് അധ്യക്ഷന്‍ ശൈഖ് ഖലീഫ ബിന്‍ ദെയ്ജ് ആല്‍ ഖലീഫ, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ‘പ്രതിഭ’നേതാവ് സി.വി.നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിണറായിയുടെ ഭാര്യയും കൂടെയുണ്ട്.
ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ പിണറായിയെ അനുഗമിക്കുന്നുണ്ട്. കേരളത്തിന്‍െറ പ്രവാസി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയായതിനാല്‍, ബഹ്റൈനിലെയും പൊതുവില്‍ ഗള്‍ഫ് പ്രവാസികളുടെയും പലവിധ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ നിവേദനമായും നേരിട്ടും അറിയിക്കാനുള്ള ഒരുക്കങ്ങള്‍ സംഘടനകള്‍ നടത്തിയിട്ടുണ്ട്.
ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്. സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വിരുന്നൊരുക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചര മണിക്ക് കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷ പരിപാടികള്‍ തുടങ്ങും. ഇതിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
വെള്ളിയാഴ്ച കാലത്ത് 9.30ന് പ്രഥമ കൈരളി ബഹ്റൈന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് ഒരുക്കുന്ന പൗരസ്വീകരണം നടക്കുക. ഇതും കേരളീയസമാജത്തിലാണ്. ‘പ്രതിഭ’ നേതാവ് സി.വി.നാരായണന്‍ ജന.കണ്‍വീനറും കേരളീയ സമാജം അധ്യക്ഷന്‍ പി.വി.രാധാകൃഷ്ണപിള്ള ചെയര്‍മാനുമായ വിപുലമായ കമ്മിറ്റിയാണ് ഈ പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
ഈ പരിപാടിയില്‍ പ്രമുഖ വ്യക്തികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.വെള്ളിയാഴ്ചത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ബാബുല്‍ ബഹ്റൈന്‍, മനാമ സൂഖ്, കിങ് ഫഹദ് കോസ്വെ, ബഹ്റൈന്‍ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളുടെ സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച കാലത്ത് പത്തിന് നടക്കുന്ന ബിസിനസ് സംഗമത്തില്‍ മുഖ്യമന്ത്രി പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. ഇതില്‍ ബഹ്റൈന്‍ മന്ത്രിമാരും സംബന്ധിക്കും. ഇതിനുപുറമെ, മറ്റു ചില സ്വകാര്യ പരിപാടികളിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.