ഷാജി പൊഴിയൂർ
എക്കാലവും ദുരിതത്തിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ. തങ്ങൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം വിൽപന നടത്തി ഇടനിലക്കാർ വൻ ലാഭമുണ്ടാക്കുേമ്പാഴും എന്നും പട്ടിണിയിൽ കഴിയാനാണ് മത്സ്യത്തൊഴിലാളികളുടെ വിധി. പ്രവാസികൾ നാടിെൻറ നെട്ടല്ലാണെന്ന് പറയുന്നതുപോലെ മത്സ്യത്തൊഴിലാളികൾ കേരളത്തിെൻറ സൈന്യമെന്നാണ് അധികാരികൾ വിശേഷിപ്പിക്കുന്നത്.
എന്നാൽ, എല്ലാം ആ വിശേഷണത്തിൽ ഒതുങ്ങുകയാണ്. അവരുടെ ദുരിതങ്ങൾ കേൾക്കാനോ പരിഹാരം കാണാനോ സർക്കാർ തയാറാകുന്നില്ല. കോവിഡ് -19 കൂടി വന്നതോടെ തീരദേശം തികച്ചും പട്ടിണിയിലായി.
മത്സ്യെത്താഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്ന നയങ്ങളാണ് കേരളസർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. പ്രളയം വന്നപ്പോൾ രക്ഷകരായ മത്സ്യത്തൊഴിലാളികളെ പുകഴ്ത്തിപ്പറഞ്ഞവർ കാര്യം കഴിഞ്ഞപ്പോൾ അവർക്കെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വള്ളങ്ങൾ എട്ട് വർഷം കഴിഞ്ഞാൽ പൊളിച്ചുകളയണമെന്ന് പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ. വായ്പയെടുത്തും മറ്റും ലക്ഷങ്ങൾ മുടക്കിയാണ് വള്ളം വാങ്ങുന്നത്. മുടക്ക് മുതൽ പോലും തിരിച്ചുകിട്ടുന്നതിന് മുമ്പ് ഇൗ വള്ളങ്ങൾ പൊളിച്ചുകളയണമെന്ന നിയമം മത്സ്യത്തൊഴിലാളികളെ പിന്നിൽനിന്ന് കുത്തുന്നതാണ്. അമേരിക്കൻ കമ്പനിക്കുവേണ്ടിയുണ്ടാക്കിയ ഇൗ നിയമം പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടും.
പ്രവാസിയെപ്പോലെയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം. തിരുവനന്തപുരം ജില്ലക്കാരായ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് മറ്റ് ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. കേരളത്തിെൻറ തീരങ്ങളിൽ മത്സ്യസമ്പത്ത് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല, ചെറിയ കാറ്റ് വീശിയാൽ പോലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സർക്കാർ ഉത്തരവിറക്കും. അതേസമയം, വൻകിട ട്രോളറുകൾ ആഴക്കടലിൽനിന്ന് ഇഷ്ടം പോെല മത്സ്യം പിടിക്കുകയും ചെയ്യുന്നു.
കടൽ കയറി തീരപ്രദേശങ്ങൾ മുഴുവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൂന്തുറ, വലിയതുറ മേഖലകളിലെ ഗ്രാമങ്ങൾ പലതും കടൽ കയറി തകർന്നുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് വീടുകളാണ് ഇൗ മേഖലകളിൽ ഭീഷണിയിൽ കഴിയുന്നത്. കടൽഭിത്തിയും പുലിമുട്ടും നിർമിച്ച് തീരപ്രദേശങ്ങൾ സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല.
തിരുവനന്തപുരം ജില്ലയുടെ തീരദേശങ്ങളിൽ മിക്കയിടത്തും ഇതാണ് അവസ്ഥ. ഭരണ പ്രതിപക്ഷ അംഗങ്ങൾ അടങ്ങുന്നതാണ് തീരദേശ മേഖല. അവർക്കുപോലും നിയമസഭയിൽ പ്രശ്നം അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ല. കല്ല് കിട്ടാനില്ലെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിനുവേണ്ടി ടൺകണക്കിന് കല്ലാണ് ഇറക്കിക്കുന്നത്.
മനോഹരമായ പ്രദേശമായിരുന്ന ശംഖുമുഖം കടലെടുത്ത് പൂർണമായി നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സ്ഥലം എം.എൽ.എ പ്രശ്നപരിഹാരത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി അവതരിപ്പിച്ചെങ്കിലും ധനവകുപ്പ് തടയിട്ടു.പൊഴിയൂർ, വലിയതുറ, പൂന്തുറ, ശംഖുമുഖം, വേളി തുടങ്ങിയ പ്രദേശങ്ങളുടെ സംരക്ഷണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇൗ മേഖലകളിലെ ജനങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയിലാകും.
മത്സ്യത്തൊഴിലാളികളെ ആകെ തകർത്ത സംഭവമായിരുന്നു ഒാഖി ദുരന്തം. അതിെൻറ നടുക്കുന്ന ഒാർമകളിലാണ് ഇപ്പോഴും തീരദേശ ജനതയുടെ ജീവിതം. ഒാഖി ദുരന്തിൽപെട്ടവരുടെ സഹായത്തിന് പല പദ്ധതികളും വാഗ്ദാനം ചെയ്തെങ്കിലും എല്ലാം വാക്കുകളിൽ ഒതുങ്ങി. ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ഇതു വരെ ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ല. മൃതദേഹം കണ്ടെത്തുകയോ അല്ലെങ്കിൽ ഏഴുവർഷം കഴിയുകയോ ചെയ്താൽ മാത്രമേ ആനുകൂല്യം നൽകാനാവൂ എന്നാണ് സർക്കാർ പറയുന്നത്. ഇൗ നിലപാട് തിരുത്തി കാണാതായവരുടെ കുടുംബങ്ങൾക്ക് അർഹമായ സഹായം നൽകാൻ സർക്കാർ തയാറാകണം.ഒാഖി ദുരന്തത്തിനുശേഷം നിർമിച്ച ഫ്ലാറ്റുകൾ പലതും ഇനിയും കൈമാറിയിട്ടില്ല. നൽകിയതിൽതന്നെ അത്യാവശ്യ സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല.
മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും ഇപ്പോഴത്തെ സർക്കാർ എടുത്തുകളഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി ഭവനനിർമാണ പദ്ധതി നേരത്തേയുണ്ടായിരുന്നു. ആ പദ്ധതി ഇപ്പോൾ ലൈഫ് ഭവന പദ്ധതിയിൽ ലയിപ്പിച്ചു. ഇതുവഴി യഥാർഥ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട സഹായം നഷ്ടമാകുന്ന അവസ്ഥയാണ്. മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. 2008 മുതലുള്ള കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം പരിഗണിക്കാൻ സർക്കാർ തയാറാകണം. മത്സ്യത്തൊഴിലാളികൾക്ക് ടോയ്ലറ്റുകൾ നിർമിക്കുന്നതിന് നേരത്തേ നൽകിയിരുന്ന സഹായവും നിർത്തലാക്കി.എല്ലാതരത്തിലും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്തായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.