എഫ്.എം. ഫൈസൽ
കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഓരോ അഞ്ചു വര്‍ഷവും രണ്ട് മുന്നണികളേയും മാറി മാറി പരീക്ഷിക്കുന്ന പതിവുരീതി ഇത്തവണ കേരള ജനത മാറ്റി കുറിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഇടവേളകളില്ലാതെ നേരിടേണ്ടി വന്ന പ്രകൃതി ദുരന്തങ്ങളെയും മഹാമാരിയടക്കമുള്ള അതി സങ്കീര്‍ണമായ പ്രതിസന്ധികളേയും തോളോട് ചേര്‍ന്നുനിന്ന് പൊരുതി തോല്‍പ്പിക്കാന്‍ സ്വന്തം ജനതക്ക് ധൈര്യം പകര്‍ന്നും സാന്ത്വനമേകിയും കരുതലോടെ കൂടെനിന്ന പിണറായി വിജയന് എന്ന കേരള മുഖ്യമന്ത്രി മെല്ലെ മെല്ലെ നടന്നുകയറിയത് കേരള ജനതയുടെ ഹൃദയതുടിപ്പുകളിലേക്കാണ്.
സംശയാതീതമായ ഈ തിരിച്ചറിവുതന്നെയാണ് പ്രതിപക്ഷ നേതാക്കളുടെ സമനില തെറ്റിയ തരത്തിലുള്ള പല കള്ള പ്രചാരണങ്ങളുടേയും അടിസ്ഥാനം.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ ഭക്ഷണ കിറ്റുകള്‍ നൽകിയ മുഖ്യമന്ത്രി, മഹാമാരിക്ക് മുന്നില്‍ പകച്ചുപോയ എല്ലാവിഭാഗം മനുഷ്യരുടേയും അടുക്കളയെ സമ്പുഷ്ടമാക്കി. പട്ടിണി നിറഞ്ഞ ഒരുവീട് പോലും ഇന്ന് കേരളത്തിലുണ്ടാകില്ല എന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന സത്യമാണ്. മുന്‍ സര്‍ക്കാറിെൻറ കാലത്ത് മുടങ്ങിക്കിടന്നിരുന്ന ക്ഷേമപെന്ഷന് കുടശ്ശിക സഹിതം കൊടുത്തുതീർത്തും പെന്ഷന് തുക ഇരട്ടിയിലധികമാക്കിയും അത് വീടുകളിലെത്തിച്ചും ചരിത്രത്തിലാദ്യമായി നികുതിദായകരുടെ അഭിമാനമായി മാറാന്‍ ഇടത് സര്‍ക്കാറിനായി.
വീടിനും നാടിനും വേണ്ടി മെഴുകുതിരി പോലെ സ്വയം ഉരുകി തീരുന്ന പ്രവാസികള്‍ക്ക് പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നാട്ടിലെ വികസനങ്ങൾ അഭിമാനമാവുകയാണ്.
സ്വന്തം നാടിെൻറ പുരോഗതി തെൻറ ദുരിതമേറിയ പ്രവാസത്തിെൻറ ലക്ഷ്യം കൂടിയാണെന്ന സത്യം മരുഭൂമിയിലെ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങള്‍ക്കിടയിലും ഓരോ പ്രവാസിയിലുമുണ്ടാക്കുന്ന ആവേശവും ആനന്ദവും വളരെ വലുതാണ്. പ്രളയസമയത്തും കോവിഡ് കാലഘട്ടത്തിലും കടലുകള്‍ക്കപ്പുറത്തുള്ള തെൻറ കുടുംബത്തിന് താങ്ങും തണലും രക്ഷയുമാകാന്‍ നിശ്ചയ ദാർഢ്യമുള്ള ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം ഉണ്ടെന്ന ആശ്വാസവും പരിരക്ഷയും ഓരോ പ്രവാസിയും അനുഭവിച്ചറിഞ്ഞതാണ്.
'ലൈഫ്' എന്ന സ്വപ്ന പദ്ധതിയിലൂടെ രണ്ടര ലക്ഷത്തിലേറെ വരുന്ന വീടുകള്‍ നിര്‍മിച്ച് 10 ലക്ഷത്തിലധികം പേര്‍ക്ക് തല ചായ്ക്കാന്‍ സ്വപ്ന തുല്യമായ പാര്‍പ്പിടം നിര്‍മിച്ചുനല്‍കിയ മഹത്തരമായ പദ്ധതിയെ നിയമ കുരുക്കില്‍പെടുത്തി കിടപ്പാടമില്ലാത്തവെൻറ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞവരുടെ പൊതുധാര്‍മികത എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇടതിെൻറ എതിരാളികൾ പ്രതിപക്ഷമാണെന്ന് തോന്നാമെങ്കിലും പിണറായിയെയും ഇടതു പക്ഷത്തേയും കടുത്ത ശത്രുക്കളായി കാണുന്നതും താഴെയിറക്കാന്‍ കോപ്പു കൂട്ടുന്നതും യഥാർഥത്തില്‍ പ്രതിപക്ഷത്തിെൻറ സന്തത സഹചാരികളായ പലതരം മാഫിയകളാണ്.
നശിച്ചുകൊണ്ടിരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക് നിലവാരത്തോടെ പുനര്നിർമിക്കപ്പെടുന്നതും ഡോക്ടര്‍മാരും മരുന്നുകളുമില്ലാതിരുന്ന ആരോഗ്യരംഗം ഏറെ പുരോഗതി കൈവരിച്ചതും യു.ഡി.എഫ് കാലത്ത് കേരളം മുഴുവന്‍ കൊഴുത്തു ചീര്ത്തുനിന്ന മാഫിയകൾക്ക് തിരിച്ചടിയാണ്. ജനക്ഷേമ പ്രവര്‍ത്തനം നടത്തി പ്രതിബദ്ധതയോടെ മുന്നേറുന്ന ഒരു ഭരണാധികാരിയെ കള്ളക്കഥകള്‍ പറഞ്ഞ് കടന്നാക്രമിച്ചതിെൻറ പ്രതികാരമെന്നോണം ജനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നല്‍കിയിട്ടും അതില്‍നിന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും ഇല്ലാക്കഥകളുമായി വരുകയാണ് പ്രതിപക്ഷം.
തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും ഉൾപ്പെടെ നിരവധി മണ്ഡലങ്ങളില്‍ കോ-ലീ-ബി ബന്ധത്തിന് അണിയറയില്‍ തിരക്കഥയൊരുക്കികൊണ്ടുതന്നെ സി.പി.എമ്മിനാണ് ബി.ജെ.പി ബന്ധമെന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. സി.പി.എമ്മിെൻറ കോട്ടകളായ സീറ്റുകളില്‍ പരാജയ ഭീതിയുള്ളവര്ക്കാണ് ബി.ജെ.പി ബാന്ധവം ആവശ്യമെന്ന് തിരിച്ചറിയാനുള്ള വകതിരിവില്ലാത്തവരല്ല മലയാളികള്‍. കേന്ദ്രത്തിെൻറ ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായ പൗരത്വ നിയമം പോലുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യത്തുതന്നെ ആദ്യം ശക്തമായ പ്രതിഷേധവും പ്രതിരോധവും തീർത്തത് കേരളമാണ്. ഇതിൽ അഭിമാനിക്കുന്നതിനുപകരം ജനകീയ പദ്ധതികള്‍ തകര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറക്കുന്നതില്‍ സന്തോഷം കൊള്ളുകയാണ് പ്രതിപക്ഷം.
പക്ഷപാതമില്ലാത്ത വികസനം കേരളത്തിലെ മുഴുവന്‍ വികസന പദ്ധതികളും പക്ഷപാതമില്ലാതെയാണ് നടപ്പാക്കിയത്. സ്വന്തം മണ്ഡലത്തില്‍ വികസനം നടത്താന്‍ തങ്ങള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്ന് പ്രതിപക്ഷനിരയിലുള്ള ഒരു എം.എല്‍.എക്കുപോലും ഇന്ന് പോലും ആരോപിക്കാന്‍ കഴിയില്ല.
സര്‍വ മേഖലയിലുമുള്ള വികസനങ്ങള്‍ക്കും പ്രേരകമായ കിഫ്ബി പോലുള്ള സംവിധാനത്തെ കേന്ദ്ര ഏജസികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാര്‍ തന്നെ രാജ്യത്തിെൻറ വികസനത്തിനായി കിഫ്ബി പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തയാറെടുക്കുകയാണ് എന്ന കാര്യം ഗൗരവപൂര്‍വം കാണേണ്ടതുണ്ട്.
എതിരാളികള്‍ നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാറില്‍നിന്നുതന്നെ വര്‍ഷംതോറും ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അംഗീകാരം നേടിയെടുക്കുന്ന ഇടത് സര്‍ക്കാറിെൻറ മികവ് എത്ര മാത്രമാണെന്ന് ആര്‍ക്കും വിലയിരുത്താനാവും.സർവമേഖലകളിലും അനുഭവിച്ചറിഞ്ഞ അത്ഭുതാവഹമായ വികസനങ്ങൾ ഉദ്ബുദ്ധരായ മലയാളികളെ ഇടതുപക്ഷത്തോട് ചേര്‍ത്തുനിര്‍ത്തും.
(ഒ.എന്‍.സി.പി ബഹ്റൈന്‍
ദേശീയ പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.