മനാമ: ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹ്റൈൻ, തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം ക്യാപിറ്റൽ ഗവർണർ ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. ബി.എം.സിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 വേദിയിയിലാണ് ഉദ്ഘാടനം നടന്നത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ഗ്രൂപ് രക്ഷാധികാരി വിജയൻ കരുമല, മറ്റ് ശ്രാവണ മഹോത്സവം കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ബഹ്റൈനിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് പ്രധാനമായും കിറ്റുകൾ കൈമാറിയത്. കേരള ഗാലക്സി ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി കുര്യൻ, ജിതിൻ പേരാമ്പ്ര, രാജീവൻ കൊയിലാണ്ടി, വിജയൻ ഹമദ് ടൗൺ, ഷക്കീല മുഹമ്മദലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശ്രാവണ മഹോത്സവം ആഘോഷങ്ങളുമായി സഹകരിച്ചതിന് കേരള ഗാലക്സി രക്ഷാധികാരി വിജയൻ കരുമലക്ക് ഫ്രാൻസിസ് കൈതാരത്ത് ഉപഹാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.