മനാമ: ബഹ്റൈനിലെ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയായ ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരള’ത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ 18ാം ലോക്സഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവെൻഷൻ ബി.എം.സി ഹാളിൽ നടന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തോടുള്ള ഭയം നിറഞ്ഞ വെല്ലുവിളിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. തുടർന്ന് സംസാരിച്ച വിവിധ കക്ഷിനേതാക്കൾ ഇന്ത്യൻ ജനാധിപത്യം ശക്തി പ്രാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.
ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം ഇടതുപക്ഷ കൂട്ടായ്മ ജോ. കൺവീനർ ഷാജി മൂതല സ്വാഗതം ആശംസിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ബഹ്റൈൻ ചാപ്റ്റർ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരളസഭ അംഗം സി.വി. നാരായണൻ, നവ കേരള സെക്രട്ടറി സുഹൈൽ, പി.പി.എഫ് പ്രസിഡന്റ് ഇ.എ. സലീം, പ്രതിഭ ജനൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, ഇടതുപക്ഷ കൂട്ടായ്മ അംഗം കെ.ടി. സലീം, ഐ.എൻ.എൽ ബഹ്റൈൻ ഘടക കൺവീനർ മൊയ്തീൻകുട്ടി പുളിക്കൽ, പ്രവാസി കേരള സംഘം വടകര ഏരിയ കമ്മിറ്റി അംഗം ശശി, ഐ.എൻ.എൽ.സി. ബഹ്റൈൻ കൺവീനർ ഫൈസൽ എഫ്.എം, പ്രതിഭ വനിത വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ, മനോജ് വടകര (ജനത കൾചറൽ ഓർഗനൈസേഷൻ), എസ്.വി. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.