മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർഥികൾക്കായി ‘ഫ്യൂച്ചർ ഹൊറൈസോൺസ്: ഇന്റർനാഷനൽ കരിയർ ട്രെൻഡ്സ് ഫോർ ഹയർ എജുക്കേഷൻ’ എന്ന പേരിൽ വെള്ളിയാഴ്ച രാവിലെ പത്തിന് കേരളീയ സമാജം ഡി.ജെ ഹാളിൽ ഉന്നത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.
കേരളീയ സമാജം സാഹിത്യ വിഭാഗവും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ദുരന്തനിവാരണ വിദഗ്ധനും ഐക്യരാഷ്ട്ര സഭയുടെ അപകടസാധ്യത ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ മുരളി തുമ്മാരുകുടി പ്രഭാഷണം നടത്തും. തുടർന്ന് സെമിനാറിൽ പങ്കെടുക്കുന്ന കുട്ടികളുമായി സംവാദം നടത്തുകയും ചെയ്യും. ലോകനിലവാരത്തിലുള്ള ദുരന്ത നിവാരണ വിദഗ്ധനും യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഐ.ഐ.ടി കാൻപുർ, ഇന്റർനാഷനൽ ലീഡർഷിപ് അക്കാദമി (ഐക്യരാഷ്ട്ര സഭ സർവകലാശാല) എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തുമ്മാരുകുടിയുമായി നേരിട്ട് സംവദിക്കാനുള്ള അസുലഭ അവസരം വിദ്യാർഥി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയും അഭ്യർഥിച്ചു.
പരിമിതമായ സീറ്റുകൾ മാത്രം ലഭ്യമായതുകൊണ്ട് താൽപര്യമുള്ള വിദ്യാർഥികൾ താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/3wGq9mwhYGbGtS3o7പ്രശാന്ത് മുരളീധർ: 33355484, അനഘ രാജീവ്: 39139494, ഗോപു അജിത്ത്: 38719248, അനീഖ് നൗഷാദ്: 6635 1286.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.