മനാമ: തുർക്കിയ-സിറിയ ഭൂകമ്പത്തിൽ ദുരിതബാധിതരായവരെ സഹായിക്കുന്നതിന് ബഹ്‌റൈൻ കേരളീയസമാജവും പങ്കാളികളാകുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, ഓവർകോട്ട്, റെയിൻകോട്ട്, സ്വെറ്റർ, ഷർട്ട്, സ്കാർഫ് തുടങ്ങിയവയാണ് സമാഹരിക്കുന്നത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് സൻജിത് (36129714), ദേവദാസ് കുന്നത്ത് (39449287), വർഗീസ് ജോർജ് (39291940), കെ.ടി. സലിം (33750999) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.