കേരള ഫുട്​ബാള്‍ അസോസിയേഷന്‍ ബഹ്റൈന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

സംസാരിക്കുന്നു

കെ.എഫ്.എ സൂപ്പർ കപ്പ് ഇന്നുമുതൽ

മനാമ: കേരള ഫുട്​ബാള്‍ അസോസിയേഷന്‍ ബഹ്റൈന്‍ (കെ.എഫ്.എ) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 'സൂപ്പർ കപ്പ് 2022' എന്ന പേരിൽ മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്‍റ്​ സംഘടിപ്പിക്കുന്നു. മേയ്​ 19, 20, 26, 27, ജൂൺ 2, 3, 9, 10 തീയതികളിൽ ഹൂറ ഗോസി കോംപ്ലക്സിനു പിൻവശമുള്ള ഗ്രൗണ്ടിലാണ്​ മത്സരങ്ങൾ നടക്കുന്നതെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടു​ പ്രഫഷനൽ ടീമുകളും 16 സെമി പ്രഫഷനൽ ടീമുകളും 32 അമച്വർ ടീമുകളും ടൂർണമെന്‍റിൽ പങ്കെടുക്കും.

ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപവത്കരിച്ച സംഘടനയാണ് കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്​റൈൻ. 54 ക്ലബുകളും 1200ഓളം കളിക്കാരും അസോസിയേഷന്​ കീഴിലുണ്ട്​. ഇതിനകം ചെറുതും വലുതുമായ 23 ടൂർണമെൻറുകൾ അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്​.

വാർത്തസമ്മേളനത്തിൽ കെ.എഫ്.എ പ്രസിഡന്‍റ്​ ഉബൈദ് പൂമംഗലം, വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, ട്രഷർ തസ്‌ലീം തെന്നാടൻ, ജോ. സെക്രട്ടറിമാരായ അബ്ദുൽ ജലീൽ, അരുൺ ശരത്, മെംബർഷിപ് കോഓഡിനേറ്റർമാരായ സജ്ജാദ് സുലൈമാൻ, സവാദ് തലപ്പച്ചേരി തുടങ്ങിയവർ പ​ങ്കെടുത്തു. 

Tags:    
News Summary - KFA Super Cup from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.