മനാമ: അമേരിക്കൻ പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറുമായി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ചർച്ച നടത്തി. സഫ്രിയ പാലസിൽ നടന്ന ചർച്ചയിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പെങ്കടുത്തു.
ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം രാജാവ് ഉൗന്നിപ്പറഞ്ഞു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
കുഷ്നറുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത രാജാവ്, മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിൽ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ എടുത്തുപറഞ്ഞു. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആശംസകൾ കുഷ്നർ രാജാവിന് കൈമാറി. യു.എ.ഇ സന്ദർശനത്തിനു ശേഷമാണ് കുഷ്നർ ബഹ്റൈനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.