മനാമ: ക്രിസ്മസ് ആഘോഷിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് കിങ് ഹമദ് േഗ്ലാബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്സിസ്റ്റൻസ് ആശംസകൾ നേർന്നു. പുതുവർഷത്തിലേക്ക് കാലൂന്നുന്ന വേളയിൽ എല്ലാവർക്കും 2024 പുതുവർഷാശംസകളും നേർന്നു.
രാജ്യത്തെ വിവിധ മതസമൂഹങ്ങൾക്കിടയിൽ സ്നേഹവും സൗഹാർദവും സാഹോദര്യവും നിലനിർത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതിജ്ഞയാണ് ഇത്തരം ആഘോഷ സന്ദർഭങ്ങളിലുണ്ടാവേണ്ടത്. ആഗോളതലത്തിൽ സമാധാനവും ശാന്തിയും നിലനിർത്താനുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നതിൽ എല്ലാവരും അവരുടേതായ പങ്കുവഹിക്കണമെന്നും ആശംസാസന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.