മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ജോർഡൻ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ പ്രിൻസ് ഫൈസൽ ബിൻ അൽ ഹുസൈനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസിൽ സ്വീകരിച്ചു. കായിക മേഖലയിൽ അവസര സമത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയും ഏഷ്യൻ ഒളിമ്പിക് സമിതിയും സംയുക്തമായി നടത്തുന്ന രണ്ടു ദിവസത്തെ ഫോറത്തിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ജോർഡൻ രാജാവ് അബ്ദുല്ല ഥാനി ബിൻ അൽ ഹുസൈന്റെ ആശംസകൾ അദ്ദേഹം ഹമദ് രാജാവിന് കൈമാറി. അവസര സമത്വം എല്ലാ മേഖലകളിലും ഉറപ്പിക്കേണ്ടത് അനിവാര്യമാണെന്നും കായിക മേഖലയിൽ ഇത് കൂടുതൽ വേഗത്തിൽ നടപ്പാക്കാനാകട്ടെയെന്നും രാജാവ് പറഞ്ഞു. ബഹ്റൈനും ജോർഡനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.