മനാമ: ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഹമദ് രാജാവിനോടൊപ്പമുള്ള സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സന്ദർശനം വിജയകരമായിരുന്നുവെന്ന് റോയൽ കോർട്ട് വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.