മനാമ: ബഹ്റൈനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായി KL52 BH 2023 രൂപവത്കരിച്ചു. ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്നും ബഹ്റൈനിലെ പട്ടാമ്പി സ്വദേശികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരികളായി നിസാർ കുന്നംകുളത്തിങ്ങൽ, സുബൈർ മാളൂസ്, ഷെരീഫ് കിലാനി, അബു ഗോൾഡ് സിറ്റി, ഇൻമാസ് ബാബു, റഹ്മാൻ പട്ടാമ്പി, മണി കാരക്കൂത്ത് എന്നിവരെയും മറ്റു ഭാരവാഹികളായി ഷാസ് പോക്കുട്ടി (പ്രസി.), ആഷിക് പത്തിൽ (വൈസ് പ്രസി.), ഷെമീർ കാരക്കൂത്ത് (സെക്ര.), എം. രമേശ്, ഷഫീക് തുപ്പാക്കി, ഷൗക്കത്ത് മേലെ പട്ടാമ്പി, ദീപക് പുലാശ്ശേരിക്കര (ജോ. സെക്ര.), ബഷീർ പട്ടാമ്പി (ട്രഷ.), മുസ്തഫ മഞ്ഞളുങ്ങൽ (അസി. ട്രഷ.) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.