മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധേയമായി. ഇമ്പമാർന്ന മാപ്പിളപ്പാട്ട്, മുട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികളോടെ നടത്തിയ സംഗമത്തിൽവെച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ മെമന്റോ നൽകി അനുമോദിച്ചു. ജില്ല കമ്മിറ്റി സന്നദ്ധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായ സംസ്ഥാന കമ്മിറ്റി ഭാരവാഹി ഷാഫി പാറക്കട്ട, ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ അബ്ദുൽ റഷീദ് ഹാജി, സമയോചിതമായ ഇടപെടൽകൊണ്ട് ധീരതയോടെ സഹയാത്രക്കാരായ കുട്ടികളെ അപകടത്തിൽനിന്നും രക്ഷപ്പെടുത്തിയ അദ്നാൻ, നിസാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷതയും വഹിച്ച ചടങ്ങ് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ ജില്ല കമ്മിറ്റി ലേഡീസ് വിങ്ങിന്റെ അച്ചടക്കത്തോടെയുള്ള വളന്റിയർ സേവനം പ്രശംസനീയമായി. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ ആശംസകളറിയിച്ചു.
ചടങ്ങിൽ സംസ്ഥാന നേതാക്കളായ കെ.പി. മുസ്തഫ ,നിസാർ ഉസ്മാൻ തുടങ്ങിയവരും ജില്ല ഭാരവാഹികളായ ലത്തീഫ് ചെറുകുന്ന്, ഷഹീർ കാട്ടാമ്പള്ളി, സിദ്ദീഖ് അദ്ലിയ, ഫൈസൽ വട്ടപ്പൊയിൽ, ഇസ്മായിൽ വാട്ടിയേറ, ഫത്താഹ് പൂമംഗലം,നാസർ മുല്ലലി, സഹീർ ശിവപുരം, സഹീദ് കല്യാശ്ശേരി, റിയാസ് ചുഴലി, ജബ്ബാർ മാട്ടൂൽ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ ഇസ്മായിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.