മനാമ: ബഹ്റൈൻ കെ.എം.സി.സി നാദാപുരം മണ്ഡലം കൗൺസിൽ മീറ്റ് കോഴിക്കോട് ജില്ല സെക്രട്ടറി ഫൈസൽ കണ്ടിത്താഴ ഉദ്ഘാടനം ചെയ്തു. മൊയ്തു കായക്കൊടി അധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരെയും അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളാക്കാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി കെ.യു. ലത്തീഫ്, നാസർഹാജി പുളിയാവ്, സകരിയ്യ എടച്ചേരി എന്നിവരെ ഉൾപ്പെടുത്തി.
അബൂബക്കർ പാറക്കടവ്, കുഞ്ഞബ്ദുല്ല കുടുംബം (രക്ഷാധികാരികൾ), അഷ്റഫ് കെ.കെ. വെള്ളൂർ (പ്രസി), മൊയ്തു ദേവർകോവിൽ, മഹമൂദ് പുളിയാവ്, മുഹമ്മദ് പി.കെ. ചേലക്കാട്, ഷഹീർ എടച്ചേരി, ലത്തീഫ് വരിക്കോളി (വൈസ് പ്രസിഡൻറുമാർ), നൗഷാദ് വാണിമേൽ (ജനറൽ സെക്ര), മുജീബ് റഹിമാൻ എടച്ചേരി, ഹാഫിസ് വാണിമേൽ, മുഹമ്മദ് ചെറുമോത്ത്, ഇബ്രാഹീം പുളിയാവ്, ഫാസിൽ ദേവർകോവിൽ (ജോ. സെക്രട്ടറിമാർ), സുബൈർ കെ.കെ. പുളിയാവ് (ട്രഷറർ), ഷൗക്കത്ത് കോരൻകണ്ടി (ഓർഗ സെക്ര), ദർവവീശ് എടച്ചേരി (റിലീഫ് കൺവീനർ), റഹൂഫ് കക്കാട് നരിപ്പറ്റ (അൽ അമാന കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ശരീഫ് കൊറോത്ത്, ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.യു. ലത്തീഫ്, കാസിം നൊച്ചാട്, നാസർ ഹാജി പുളിയാവ് എന്നിവർ സംസാരിച്ചു. ഷഹീർ എടച്ചേരി സ്വാഗതവും നൗഷാദ് വാണിമേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.